മഹാരാഷ്​ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്​ട്രയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്​ ​ഗുരുതരമായി പരിക്കേറ്റു . യാവത്​മല്‍ ജില്ലയിലെ അര്‍ണിയില്‍ ഇന്ന്​ പുലര്‍ച്ചെയായിരുന്നു​ അപകടം. മരിച്ചവര്‍ പഞ്ചാബ്​, ഡല്‍ഹി സ്വദേശികളാണ്​​.

നന്ദദിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ ഒരു കുടംബത്തിലെ 10 പേരാണ്​ അപകടത്തില്‍ മരിച്ചത്​. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.