ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ കുഡ് മേഖലയിലുള്ള സിആര്‍പിഎഫ് പൊലീസ് ക്യാംപിനു നേരെ തീവ്രവാദി ആക്രമണം. ക്യാംപിനടുത്ത് ഒരു ബസ് പരിശോധനക്കായി തടഞ്ഞപ്പോഴാണു ബസിനകത്ത് നിന്നും ശക്തമായ വെടിവെപ്പുണ്ടായത്.

സിആര്‍പിഎഫും തിരിച്ചടിച്ചു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.