ശ്രീനഗര്‍: കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ പന്ത ചൗക്കില്‍ പോലീസുകാര്‍ സഞ്ചരിച്ച ബസ് ഭീകരവാദികള്‍ ആക്രമിക്കുകയായിരുന്നു. ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്‌പ്പില്‍ ആറു പോലീസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് വെടിവയ്പില്‍ ബി എസ് എഫ് ജവാന്‍ വീരമൃത്യു വരിച്ചു.