ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരുമായി സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. കശ്മീര്‍ താഴ്വരയിലെ ലെത്പോറയില്‍ സിആര്‍പിഎഫിന്‍റെ 185ാം ബറ്റാലിയന്‍ ക്യാപിനുനേര്‍ക്കാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.