ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പന്ത ചൗക്കില്‍ പോലീസുകാര്‍ സഞ്ചരിച്ച ബസ് ഭീകരവാദികള്‍ ആക്രമിച്ചു. ഒരു പോലീസുദ്യോഗസ്ഥന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വഴിയില്‍ പതിഞ്ഞിരുന്ന ഭീകരര്‍ ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമത്തില്‍ ആറ് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു