ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പാംപോറില്‍ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. 22 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച പാംപോറിലെ നമ്പാല്‍ബാലിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരുടെ പലരുടെയും നില ഗുരുതരമാണ്. ലഷ്കര്‍ ഇ തോയിബയുടെ ചാവേര്‍ വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സിആര്‍പിഎഫ് പറയുന്നത്.