ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. തിരുവനന്തപുരം സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത് . സ്വകാര്യ സ്കൂൾ അധ്യാപികയായ സിന്ധു ആണ് ഭാര്യ; സ്നേഹ, ശ്രുതി എന്നിവരാണ് മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജമ്മുകാഷ്മീരിലെ പാംപോറില്‍ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. 22 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച പാംപോറിലെ നമ്പാല്‍ബാലിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരുടെ പലരുടെയും നില ഗുരുതരമാണ്. ലഷ്കര്‍ ഇ തോയിബയുടെ ചാവേര്‍ വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സിആര്‍പിഎഫ് പറയുന്നത്.