ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഉത്തര കശ്മീരില്‍ ഹന്ദ്വാരയില‍ ലംഗാത്തയിലുള്ള പൊലീസ് പോസ്റ്റിന് നേരെയാണ് ഭീകര്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു.

വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ഭീകരർക്കായി തെരച്ചിൽ തുടങ്ങി. കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്ഥലമാണ്.