വടക്കന്‍ തായ്‌ലന്‍ഡില്‍ സ്കൂള്‍ ഡോര്‍മിറ്ററിക്കു തീപിടിച്ച് 17 വിദ്യാര്‍ഥിനികള്‍ വെന്തു മരിച്ചു. രണ്ടു പേരെ കാണാനില്ല. അഞ്ചു പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. ഇന്നലെ രാത്രി 11 മണിയോടെയാണു(പ്രാദേശിക സമയം) ദാരുണ ദുരന്തം.

മൂന്നിനും 13നും ഇടയില്‍ പ്രായമുള്ളവരാണു മരിച്ച വിദ്യാര്‍ഥിനികള്‍. സ്വകാര്യ മാനെജ്മെന്റ് നടത്തുന്നതാണു സ്കൂള്‍. അപകട സമയത്ത് 38 പേര്‍ ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നതായി ഡെപ്യൂട്ടി ഗവര്‍ണര്‍ അര്‍കോം സുകാപന്‍ പറഞ്ഞു. ഉറക്കത്തിലായതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ കുട്ടികള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകട കാരണമെന്തെന്ന് അന്വേഷിക്കുകയാണ്.