ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന്‍റെ പേരില്‍ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. കലാപം ഉണ്ടാക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കി. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും രാജീവര് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടറെ തെറിവിളിച്ചും കയ്യേറ്റം ചെയ്തും തടഞ്ഞതിനെ തുടര്‍ന്ന് ഇന്ന് അവര്‍ തിരിച്ചിറങ്ങി. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ല.