ആലപ്പുഴ: ഓഖിദുരന്തത്തിന് പിന്നാലെ മാരാരിക്കുളം ചേന്നവേലിയില്‍ വീണ്ടും കടലാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ തിരമാലയില്‍ കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളം തകര്‍ന്നു. കടലില്‍ നിന്ന് 200 മീറ്റര്‍ മാറി നങ്കൂരമിട്ടിരുന്ന എട്ടംഗ സംഘത്തിന്റ് ഉടമസ്ഥതയിലുള്ള ന്യൂ ഇയര്‍ എന്ന വള്ളമാണ് ശക്തമായ തിരമാലയില്‍ മുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

35 ലക്ഷം രൂപ മുടക്കി മൂന്ന് മാസങ്ങള്‍ക്ക് മുല്‍പ് കടലിലിറക്കിയ വള്ളമാണ് തകര്‍ന്നത്. വള്ളത്തിന് കേടുപാടുകള്‍ ഉണ്ടായതിനൊപ്പം വലകളും, മൂന്ന് എഞ്ചിനികളും നഷ്ടമായി. 22 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വള്ളം തിരമാലയില്‍പ്പെട്ട് മുങ്ങിയതറിഞ്ഞ് മത്സ്യതൊഴിലാളികള്‍ ഹാര്‍ബര്‍ എന്‍ഞ്ചിനീയറിംഗ് ഉദ്യോഗസ്ഥരെയും, ഫിഷറീസ് -കോസ്റ്റ് ഗാഡുകാരെയും വിളിച്ചിട്ടും സമയത്ത് എത്തിയില്ലെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.