ദില്ലി: കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതിനെ സംബന്ധിച്ച് സിപിഎമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. രാഷ്ട്രീരേഖയുണ്ടാക്കാന്‍ കേന്ദ്രകമ്മിറ്റി പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുമായി സംഖ്യമാകാമെന്ന് യെച്ചൂരിയുടെ വാദത്തെ പ്രകാശ് കാരാട്ട് പക്ഷം എതിര്‍ത്തിരുന്നു. രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകുന്നത് തീരുമാനിക്കേണ്ടത് കേന്ദ്രകമ്മറ്റിയാണെന്നും യെച്ചൂരി പറഞ്ഞു.