നിയാസ് സുഹൃത്ത് സച്ചുവും ഒന്നിച്ച് വീട്ടില്‍ നിന്നും കൂന്താണിയിലെ റോഡിലേക്ക് എത്തിയപ്പോള്‍ അഞ്ചോളം പേർ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ ഒരു സംഘം വീട് കയറി മർധിച്ചതായി പരാതി. കാട്ടാക്കട ലോക്കല് മേഖലയിലെ ഡി വൈ എഫ് ഐ എട്ടിരുത്തി യൂണിറ്റ് കമ്മിറ്റി അംഗം കൂന്താണി എള്ളുവിള കോളനിയില് നിയാസ് [ 20 ] നെയാണ് ഒരു സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. ചിലർ ഫോണിൽ വിളിച്ച് വീടിനു പുറത്തേക്ക് വരാന് ആവശ്യപ്പെട്ടു.
നിയാസ് സുഹൃത്ത് സച്ചുവും ഒന്നിച്ച് വീട്ടില് നിന്നും കൂന്താണിയിലെ റോഡിലേക്ക് എത്തിയപ്പോള് അഞ്ചോളം പേർ ചേര്ന്ന് ആക്രമിക്കുകയായിരുന്നു. സച്ചുവിനെ ബലമായി പിടിച്ചു വച്ച ശേഷം നിയാസിന്റെ തലയില് ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. തല പൊട്ടി പരിക്കേറ്റ നിയാസിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മാറാനല്ലൂർ സ്റ്റേഷൻ പരിധിയിൽ അപകടത്തെ തുടർന്ന് ഉണ്ടായ തർക്കം ബി ജെ പി - സി പി എം സംഘർഷത്തിൽ എത്തുകയും സതീഷ് കുമാർ എന്ന ഡി വൈ എഫ് ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുറച്ചു കാലമായി കാട്ടാക്കട താലൂക്ക് പ്രദേശത്ത് അയവ് ഉണ്ടായിരുന്ന സംഘർഷ അവസ്ഥ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
