Asianet News MalayalamAsianet News Malayalam

പ്രളയം; ജൈവവൈവിധ്യ മേഖലയിലെ ആഘാതം സമഗ്ര പഠനത്തിന് വിധേയമാക്കും : മുഖ്യമന്ത്രി

പ്രളയം കേരളത്തിനുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സമഗ്രമായ പഠനം ബയോഡൈവേര്‍സിറ്റി ബോര്‍ഡ് നടത്തുമെന്നും അത് വഴി ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

The flood The impact of biodiversity will be undertaken for a thorough study CM
Author
Thiruvananthapuram, First Published Sep 7, 2018, 12:32 PM IST

പ്രളയം കേരളത്തിനുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സമഗ്രമായ പഠനം ബയോഡൈവേര്‍സിറ്റി ബോര്‍ഡ് നടത്തുമെന്നും അത് വഴി ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുക.  പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം പഠനം പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നിലവില്‍ അമേരിക്കയില്‍ ചികിത്സയിലാണ് മുഖ്യമന്ത്രി പിണറിയി വിജയന്‍.  

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

Follow Us:
Download App:
  • android
  • ios