ഇടുക്കി: ആറ്റകാട്ട് സ്വദേശിയായ തങ്കമണി - വനിത ദമ്പതികളെ പോലീസ് വിവസ്ത്രയാക്കിയ സംഭവം വ്യാജമെന്ന് മൂന്നാര്‍ സി.ഐ സാം ജോസ്. ആറ്റുകാട്ടിലെ എഫ്.രാജയുടെ വീട്ടില്‍ നിന്നും പണം മോണഷം പോയ സംഭവുമായി ബന്ധപ്പെട്ട് ദമ്പതികളെ മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എസ്.ഐ വിളിപ്പിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഇരുവരെയും വിട്ടയച്ചെങ്കിലും മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അടിമാലി താലൂക്ക് ആശുപത്രയില്‍ പ്രവേശിക്കുകയായിരുന്നു.
സംഭവത്തില്‍ സ്റ്റേഷന്‍ ചാര്‍ജ്ജുള്ള തന്റെടുത്ത് പരാതികള്‍ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്റെ അടിസ്ഥാനത്തില്‍ ദമ്പതികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ദമ്പതികളെ വിവസ്ത്രയാക്കി ദേഹോപദ്രവം ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മോഷണം നടത്തിയ സ്ത്രീയോട് അടുത്തബന്ധം പുലര്‍ത്തുന്ന സുഹ്യത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ദമ്പതികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വീട്ടമയുടെ ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് വീട്ടമ്മ സുഹൃത്തിനോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും സിഐ പറഞ്ഞു.
