ആലുവ: പറവൂര്‍ കവലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ വൈകീട്ട് സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ പുറകിലുള്ള കാറിലിടിച്ച് ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ വാഹനങ്ങളോരോന്നായി പരസ്പരം കൂട്ടിയിടിച്ചു. 

ഒരു ലോറിയും ഒരു സ്‌കൂട്ടറും എട്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. തൃശൂരില്‍ നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആകാം അപകടകാരണമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു