മേപ്പാടി: വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. കേണിച്ചിറ മൈലമ്പാടി വലിയ പുരക്കല്‍ സിജു (41) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം. 

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കഴിഞ്ഞ പതിനെട്ടിനാണ് സിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കൈ നഴ്‌സുമാരെയും സുരക്ഷാഗാര്‍ഡിനെയും തള്ളിമാറ്റിയ സിജു ആശുപത്രിയിലെ ആറാം നിലയിലെ ഗ്ലാസ് തല്ലിതകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നുവെന്ന് മേപ്പാടി പൊലീസ് പറഞ്ഞു. സഥിരം ജോലിയില്ലാത്ത ഇദ്ദേഹം പതിവായി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുമി. രണ്ട് കുട്ടികള്‍ ഉണ്ട്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.