നീന്തല്‍ പഠിയ്ക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

First Published 20, Mar 2018, 11:41 PM IST
The young man who was riding a swimming train was found dead
Highlights
  • മുക്കംപാലമൂട് കുണൂര്‍ കുന്നുംപ്പുറത്തു വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ ശ്രീജിത്ത് (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: പിരപ്പന്‍ക്കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നീന്തല്‍ പഠിയ്ക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കംപാലമൂട് കുണൂര്‍ കുന്നുംപ്പുറത്തു വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ ശ്രീജിത്ത് (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പി.എസ്.സി.യുടെ ഫയര്‍മാന്‍ തസ്തികയ്ക്കായി നീന്തല്‍ പരിശീലനത്തിലായിരുന്നു ശ്രീജിത്ത്.

പിരപ്പന്‍ക്കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയുള്ള സംഘത്തിലാണ് ശ്രീജിത്ത് നീന്തല്‍പരിശീലനം നടത്തിയിരുന്നത്. ശ്രീജിത്ത് എത്തിയതിന് ശേഷം വൈകുന്നേരം നാലിന് പരിശീലനത്തിനെത്തിയ കുട്ടികളാണ് ശ്രീജിത്തിന്റെ മൃതദേഹം കാണുന്നത്.

തുടര്‍ന്ന് ആറ് മണിയോടെ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് നാട്ടുക്കാര്‍ നീന്തല്‍ കുളത്തിന് മുന്നില്‍ പ്രതിഷേധിച്ചു. 3.30ന് പരിശീലനം കഴിയേണ്ടതാണ് ശ്രീജിത്തിന്. എന്നാല്‍   ശ്രീജിത്തിന്റെ മൃതദേഹം നാല് മണിക്കാണ് കാണുന്നത്. അതുവരെ ഇതിനെപ്പറ്റി ഇവിടെത്തെ ജീവനക്കാര്‍ അറിഞ്ഞില്ല. ഇതാണ് നാട്ടുക്കാര്‍ പ്രതിഷേധിക്കാന്‍ കാരണം. കുളത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു

loader