എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തീയേറ്റര്‍ ഉടമ സതീശനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

മലപ്പുറം: എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തീയേറ്റര്‍ ഉടമ സതീശനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീയറ്ററില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യവസായി മെയ്തീന്‍ കുട്ടി ഒന്നാംപ്രതിയും പെണ്‍കുട്ടിയുടെ അമ്മ രണ്ടാം പ്രതിയുമാണ്. 

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസിലെ പ്രതികളെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു. മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 18നാണ് 10 വയസുകാരിയായ പെണ്‍കുട്ടി തീയേറ്ററിനുള്ളില്‍ പീഡനത്തിരിനയായത്. സിസിടിവി ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ചൈല്‍്ഡ് ലൈന്‍ ഭാരവാഹികള്‍ക്ക് എത്തിച്ച് നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.