കാസർകോട്: വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ കയർ കരുക്കി സ്വർണ്ണവും പണവും കവർന്ന കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. വേലാശ്വരത്ത് ഹോട്ടൽ നടത്തുന്ന കണ്ണനെയാണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണനോട് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് കെ ജാനകിയെ
കഴുത്തിൽ കയറിട്ട് കൊല്ലാൻ ശ്രമമുണ്ടായത്.