ഒല്ലൂര് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വിരലടയാള വിദ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. 

തൃശൂര്‍: തൃശൂര്‍ ഒല്ലൂരിലെ രണ്ട് ജ്വല്ലറികളില്‍ ഭിത്തി തുരന്ന് 5.500 കിലോഗ്രാം വെള്ളി മോഷ്ടിച്ചു. ഒല്ലൂർ ആത്മീക ജ്വല്ലറിയിൽ നിന്ന് 4.500 കിലോയും അന്ന ജ്വല്ലറിയിൽ നിന്ന് ഒരു കിലോ വെള്ളിയുമാണ് മോഷണം പോയത് . നാലു ലക്ഷം രൂപയുടെ വെള്ളിയാണ് കവർച്ച പോയത്. മോഷ്ടാക്കൾക്ക് ആത്മീക ജ്വല്ലറിയിലെ സ്ട്രോങ്ങ് റൂം തുറക്കാനായില്ല. രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഒല്ലൂര് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വിരലടയാള വിദ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ഇതര സംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആത്മിക ജ്വല്ലറിയിൽ നാലാമത്തെ കവർച്ചയാണിത്. പലപ്പോഴായുളള കവര്‍ച്ചയില്‍ 12.5 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ വർഷം ആത്മികയിൽ നിന്ന് നാലര കിലോ സ്വർണം കവർച്ച പോയിരുന്നു.അതിനു ശേഷം ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ല. ഇവിടെ നിരന്തരം കവര്‍ച്ച നടക്കുന്നതില്‍ വ്യാപാരികളും പ്രദേശവാസികളും ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ കവര്‍ച്ചയില്‍ ജാര്‍ഘണ്ഡ് സ്വദേശികള്‍ പിടിയിലായെങ്കിലും നാലരകിലോയില്‍ വെറും 150 ഗ്രാം സ്വ്രര്‍ണം മാത്രമെ കണ്ടെത്താനായൊള്ളു.