തിരുവനന്തപുരം : ആളെകൊല്ലുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തില്‍ എത്തിയിട്ടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ.ബ്ലൂ വെയില്‍ ഗെയിം കളിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്ലൂവെയില്‍ കെണിയില്‍ കുട്ടികള്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം മാസങ്ങള്‍ക്ക് മുമ്പേ പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയിരുന്നുവെന്നും ഡിജിപി പറഞ്ഞു.

തിരുവനന്തപുരത്ത് വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ മൈാബലും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് വിദഗദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും പരിഗണനിയില്‍ ഉണ്ടെന്ന് പോലീസിന്‍റെ സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി മനോജ് എബ്രാഹാമും വ്യക്തമാക്കി.