മറയൂർ കാന്തല്ലൂരിൽ വീടു കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്‍ടിച്ച അയൽവാസി ഉദുമൽപേട്ടയിൽ പിടിയിലായി. തെളിവെടുപ്പിൽ സ്വർണ്ണാഭരങ്ങൾ കണ്ടെടുത്തു.
എസ്‍സി കോളനിയിലെ തിരുമുഖന്ടെ വീട്ടിൽ നിന്നും 67000 രൂപയും ആറു പവൻ സ്വർണ്ണവുമാണ് മോഷ്‍ടിച്ചത്. വീട്ടുകാർ വട്ടവടയിലെ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. പ്രദേശത്തു നിന്ന് നിന്ന് കാണാതായ ഉടയോറെ ഉദുമൽപേട്ട സ്റ്റാന്ടിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണം മുഴുവൻ ചിലവാക്കിയതായി ഇയാൾ പറഞ്ഞു. ആഭരണങ്ങൾ പണയം വച്ചു.
പിൻവാതിൽ പൊളിച്ചാണ് വീടിനകത്ത് കടന്നത്. അലമാരയുടെ താക്കോൽ കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമായി. തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
