വൃദ്ധർ താമസിക്കുന്ന വീടുകളില്‍ മോഷണം മുപ്പത് കേസ്സുകളില്‍ പ്രതി

പ്രായമായവർ ഒറ്റ്ക്ക് താമസിക്കുന്ന വീടുകളിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന കള്ളൻ പിടിയില്‍ . വർഷങ്ങളായി പൊലീസ് തരയുന്ന ഹരിപ്പാട് സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണം പന്തളത്തെയും തിരുവലയിലേയും ജ്വലറികളില്‍ നിന്ന് കണ്ടെത്തി.

പ്രായമായവർ താമസിക്കുന്ന വീടുകള്‍ കണ്ടെത്തും . വിവാഹം വിളിക്കാനെന്ന വ്യാജേന വീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് സ്വർണം കൈക്കലാക്കും. ഇതാണ് ശ്യാംകുമാറിന്‍റെ പതിവ് .രണ്ടാഴ്ച മുൻപ് പന്തളം സ്വദേശിനി രാജമ്മയുടെ വിട്ടിലെത്തിയ ഇയാൾ വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടുകാരുമായി പരിചയം സ്ഥാപിച്ചു. രാജമ്മയുടെ കൈയ്യിലുണ്ടായിരുന്ന വള മോഡല്‍ നോക്കനെന്ന് പറഞ്ഞ് കൈക്കലാക്കിയതിനു ശേഷം ബൈക്കില്‍ കടന്നു കളയുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ ശ്യാംകുമാറിനെ തിരിച്ചറിഞ്ഞത്. ആദ്യമായാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.

ചോദ്യം ചെയ്യലിൽ കൊല്ലം, പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിലായി ഇയാൾ നടത്തിയ മുപ്പത് മോഷണങ്ങളെ കുറിച്ച് വിവരം ലഭിച്ചു. മോഷ്ടിച്ച സ്വർണം പന്തളം തിരുവല്ല എന്നിവിടങ്ങളിലെ ജൂവലറികളില്‍ വിറ്റതായും കണ്ടെത്തി. പത്ത് വർഷമായി മോഷണം നടത്തുന്ന ശ്യാംകുമാറിനെ മോഷണത്തിന് ഇരയായവർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.