ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയില്‍. തൊടുപുഴ ഇടവെട്ടി സ്വദേശി സലീമാണ് മൂവാറ്റുപുഴ പോത്താനിക്കാടു പോലീസിന്‍റെ പിടിയിലായത്. രാത്രികാല പട്രോളിംഗിനിടെ പെട്ടെന്നുളള നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.

കട്ടമ്പിടി പാറപ്പുഴ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലാണ് സലീം പോത്താനിക്കട് പോലീസിന്ടെ പിടിയിലായത്. രാത്രികാല പട്രോളിംഗിനിടെ താക്കോലുമായിരിക്കുന്ന ഒരു ബൈക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു പോലീസ് നീക്കം. പരിശോധനയിൽ ബൈക്കിന്ടെ ബോക്സിൽ കാണപ്പെട്ട ചില്ലറ ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ സമയം അതുവഴിവന്ന മത്സ്യക്കച്ചവടക്കാരൻ നൽകിയ സൂചനയെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് സലീം അറസ്റ്റിലായത്.

തൊടുപുഴ ഇടവെട്ടി കൊടിപ്പറമ്പിൽ സലീം മൂവ്വാറ്റുപുഴക്കു സമീപം വാടകക്കു സമീപിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസിന്‍റെ സഹായത്തോടെ പെരുമറ്റത്ത് നിന്ന് പിടികൂടിയ പ്രതിയെ മോഷണം നടന്ന ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച പുലർച്ചെ മോഷണത്തിന് ശേഷം മടങ്ങാനൊരുമ്പോൾ പോലീസ് സാന്നിദ്ധ്യമുണ്ടായതോടെ സലീം മുങ്ങുകയായിരുന്നു. പോലീസും ക്ഷേത്രക്കമ്മിറ്റിക്കാരും വിശ്വാസികളുമടങ്ങുന്നവർ മോഷ്ടാവിനായി പരിസരം മുഴുവൻ തിരയുമ്പോളായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.