തിരുവനന്തപുരം: തലസ്ഥാനത്ത് കുട്ടികളടക്കമുള്ള മോഷണംസംഘം പോലീസിന്‍റെ പിടിയിലായി. ജില്ലയില്‍ വിവിധയിടങ്ങളിലായി വാഹനമോഷണം പതിവാക്കിയ അഞ്ചംഗസംഘത്തെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തത്.
ജില്ലയില്‍ വിവിധയിടങ്ങളില്‍ കറങ്ങിനടന്ന് പാർക്കുചെയ്ത ബൈക്കുകള്‍ മോഷ്ടിക്കുകയാണ് സംഘത്തിന്‍റെ പതിവ്. പിന്നീട് വ്യാജരേഖയുണ്ടാക്കി ബൈക്കുകള്‍ മറിച്ചുവില്‍ക്കും. നഗരത്തില്‍ ഓണാഘോഷത്തിന്‍റെ തിരക്ക് മുതലെടുത്ത് കഴിഞ്ഞ നാലുദിവസത്തിനിടയില്‍ 6 ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. തുടർന്ന് പോലീസ് ഇവർക്കായി തിരച്ചില്‍ ഊർജിതമാക്കിയിരുന്നു.
പോത്തന്‍കോട് സ്വദേശികളായ വിനയന്‍ , സുധീഷ് എന്നിവരടക്കം അഞ്ചുപേരെയാണ് പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. സുധീഷിനെയും വിനയനേയും വഞ്ചിയൂർ കോടതിയിലും മറ്റുള്ളവരെ പ്രായപൂർത്തിയാകാത്തതിനാല്‍ ജൂനിയർകോടതിയിലും ഹാജരാക്കി. പ്രതികളെ കോടതി റിമാന്ഡ് ചെയ്തു.
