അതിബുദ്ധി പാരയായി; സിസിടിവിയില്‍ കുടുങ്ങി കള്ളന്‍ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കാനുള്ള ശ്രമം കള്ളനെ കുടുക്കി
കോഴിക്കോട്: കള്ളന്റെ അടവ് കള്ളന് തന്നെ പണിയായി. കുടുങ്ങാതിരിക്കാൻ നിരീക്ഷണ ക്യാമറയുടെ ദിശമാറ്റിയ കള്ളന്റെ ദൃശ്യങ്ങള് ക്യാമറയിൽ പതിഞ്ഞു. കോഴിക്കോട് മിഠായി തെരുവിലെ ഒയാസിസ് കോമ്പൗണ്ടിൽ കഴിഞ്ഞ രാത്രിയിൽ കടകള് കുത്തിതുറന്ന് മോഷണം നടത്തിയ കള്ളനാണ് അതിബുദ്ധി പാരയായത്.
ഒയായിസ് കോംബൗണ്ടിലെ ബേബി ബസാറില് ആറ് നിരീഷണ ക്യാമറകള് ഉണ്ട്. ഇതിലൊന്നും പെടാതിരി ക്കാനായിരുന്നു കള്ളന്റെ ശ്രമം. ചില ക്യാമറകള് ദിശമാറ്റി. പക്ഷെ ഒരു ക്യാമറ കള്ളന്റെ നീക്കങ്ങളെല്ലാം വ്യക്തമായി കണ്ടു. നാല് കടകളുടെ പൂട്ട് തകര്ത്തു. ഒരു കടയുടെ ഷട്ടറും ഉയര്ത്തി. ഇരുപത്തി അയ്യായിരം രൂപ മോഷ്ടിച്ചു. തൊട്ടടുത്ത കെട്ടിടത്തിലേക്കുള്ള കവാടത്തിന്റെ പൂട്ടും പൊളിച്ചു.
