തിരുവനന്തപുരം: സിപിഐയ്ക്ക് യുഡിഎഫിലേക്ക് വരാനുള്ള സാധ്യതകള്‍ തുറന്നിട്ട് തിരുവഞ്ചൂര്‍. സിപിഐയെ തിരുവഞ്ചൂര് പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിച്ചു. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെ എന്നാണ് തന്റെ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ചന്ദ്രശേഖരനെയും സി അച്യുതമേനോനെയും തിരുവഞ്ചൂര്‍ പുകഴ്ത്തി. അച്യുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണയോജിപ്പാണുള്ളത്. എന്നാല്‍ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. 
മന്ത്രി അറിയാതെ മറ്റ് യോഗങ്ങള്‍ക്ക് പോകുന്നതും ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായങ്ങള്‍ പറയുന്നതും നാട്ടില്‍ നടപ്പുള്ള കാര്യങ്ങളല്ല. ഭൂമി വിഷയത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറ്റമുമുണ്ടാകണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.