തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചൊവ്വാഴ്ച പരിശോധിക്കും.ഒഴിപ്പിക്കലടക്കം തുടര്‍നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടറുടെ റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്. റിപ്പോര്‍‌ട്ട് പഠിച്ചതിന് ശേഷം റവന്യൂമന്ത്രിയുടെ ശുപാര്‍ശയടക്കം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 

മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്.

ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയുണ്ടെന്നും സൂചന.