തിരുവനന്തപുരം: ഭൂമികൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ നാല് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. മന്ത്രിയെ പുറത്താക്കണമെന്നാവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. രാവിലെ ആറ് മണി മുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റും ഉപരോധിച്ചു. ഉദ്യോഗസ്ഥരെ മാത്രമാണ് അകത്തുകയറ്റിയത്.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തിലും സോളാര്‍ കമ്മീന്‍ റിപ്പോര്‍ട്ടിന്‍റെ തുടര്‍നടപടിയിലും എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉപരോധനം മൂലം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു.
