തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തോമസ് ചാണ്ടി 12 ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

രണ്ട് മുന്‍ ജില്ലാകലക്ടര്‍മാരും മുന്‍ എഡിഎമ്മും അടക്കമുള്ള 12 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ആലപ്പുഴ ജില്ലാകലക്ടര്‍മാരായിരുന്ന പി വേണുഗോപാല്‍, സൗരഭ് ജയിന്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അനുമതി ഇല്ലാതെ നിലം നികത്തുക വഴി നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു. മണ്ഡലത്തിനു പുറത്തുള്ള റോഡ് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ശുപാര്‍ശ ചെയ്തു പ്രദേശത്ത് ഭൂമിയില്ലാത്ത ലേക്ക് പാലസ് റിസോര്‍ട്ടിലെ ജീവനക്കാരനെ ഗുണഭോക്താതാക്കളായി ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.