കുവൈറ്റ് സിറ്റി: എന്‍ സി പി മുന്‍ മന്ത്രി എ കെ ശശീന്ദ്രന് എതിരെ തിരുവനന്തപുരം സി ജെ എം കോടതി കേസ് എടുത്ത വിഷയത്തില്‍ മന്ത്രിയായതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് തോമസ് ചാണ്ടി. എന്നാല്‍, വിഷയത്തില്‍ കോടതി വിധി എതിരായാല്‍ പാര്‍ട്ടിയ്ക്ക് ഇത് ക്ഷീണം ചെയ്യുമെന്ന് അദ്ദേഹം കുവൈത്തില്‍ 'ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് ഏതിരെ സി.ജെ.എം കോടതി കേസെടുത്തനിനെക്കുറിച്ച് മന്ത്രിയായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം

വിഷയം എന്‍.സി.പി എന്ന ദേീശീയ പാര്‍ട്ടിക്ക് വിഷയം ക്ഷീണം ചെയ്യില്ലേ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ചെയ്യുമെന്നായിരുന്നു. വകുപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മന്ത്രി അറിയണമെന്നില്ലെന്ന് സ്റ്റാണ്ടിംഗ് കോണ്‍സില്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു.

മൂന്ന് ഘട്ടങ്ങളായിട്ടാണ് വകുപ്പിനെ നവീകരീക്കാന്‍ ഉദ്ദ്യേശിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ വിദേശ ഫിന്യാന്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ സഹായമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.