തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്‍റെ ക്രയവിക്രയങ്ങൾ നിലയ്ക്കും. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും തെറ്റായ തീരുമാനമാണിത്.
ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ നിശ്ചിലമാക്കിയിരിക്കുകയാണ്. ആശുപത്രികളെയും റെയിൽവെ സ്റ്റേഷനുകളെയുമാണ് ഇതിൽനിന്ന് നിലവിൽ ഒഴിവാക്കിയിരിക്കുകയാണ്. നാളെ മുതൽ ട്രഷറികളിൽ എങ്ങനെ ക്രയവിക്രയം നടത്തുമെന്നും തോമസ് ഐസക് ചോദിച്ചു.
