Asianet News MalayalamAsianet News Malayalam

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍  പുസ്തകമാവുന്നു

Thomas issacs facobook posts
Author
Thiruvananthapuram, First Published Apr 21, 2016, 12:16 PM IST

Thomas issacs facobook postsതിരുവനന്തപുരം: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകമാവുന്നു.

ഓണ്‍ലൈനില്‍ ഏറെ ശ്രദ്ധേയമായ കുറിപ്പുകള്‍ ഡിസി ബുക്‌സാണ് 'ഫേസ്ബുക്ക് ഡയറി' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്.  ഏപ്രില്‍ 23 വൈകിട്ട് 6 ന് മണ്ണഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍  പ്രൊഫ. എം കെ സാനുവിന് പുസ്തകം നല്‍കി മമ്മൂട്ടി പ്രകാശനം നടത്തും. എം കെ സാനു മുഖ്യ പ്രഭാഷണവും നടത്തും.

തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

പുസ്തക വില്പനയില്‍ നിന്നു ലഭിക്കുന്ന റോയല്‍റ്റി ആലപ്പുഴ പാതിരപള്ളി സിജി ഫ്രാന്‍സിസ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയായ സ്‌നേഹജാലകത്തിന് സംഭാവന നല്‍കും. പത്തുഭാഗങ്ങളായാണ് കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios