സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടരി പി ജയരാജന് വധഭീഷണി. ഐ.എസിനെതിരെ പ്രസംഗിച്ചതിന് ജയരാജനെ വധിക്കുമെന്നാണ് ഭീഷണി. ജയരാജനോ മകനോ ഇതിന്റെ ഫലമറിയുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ് എന്ന പേരിലാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ഇന്ന് ജയരാജന് ലഭിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനും സംസ്ഥാന പൊലീസ് മേധാവിക്കും ജയരാജന്‍ പരാതി നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
