ഇന്നലെ രാത്രിയാണ് കടവന്ത്രയില്‍ വെച്ച് മൂന്നു യൂവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ പ്രജിത്തും കുടുംബംവും സ‌ഞ്ചരിച്ചിരുന്ന കാര്‍ ഇവരുടെ സ്കൂട്ടറില്‍ ഉരസി. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനേയും കുടുംബത്തേയും തടഞ്ഞുവെക്കുകയും ഹെല്‍മറ്റുകൊണ്ട് അടിക്കുകയും ചെയ്തു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് ബിയറും കണ്ടെടുത്തു. സിനിമ, സീരിയല്‍ നടിമാരാണ് തങ്ങളെന്നാണ് പൊലീസിനോട് പറഞ്ഞത്. അഭിഭാഷകന്റെ പരാതിയില്‍ അജിത, ശ്രീല പി. മണി, സാന്ദ്ര ശേഖര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു,

എന്നാല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കാമെങ്കിലും വിശദമായി ചോദ്യം ചെയ്യേണ്ടതിനാലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. ഇവരുടെ വീടുകളിലും താമസസ്ഥലങ്ങളിലും പരിശോധന നടത്തി. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.