സിപിഎം പ്രവർത്തകനായ പയ്യോളി അയനിക്കാട് സ്വദേശി സത്യന്‍റെ വീട്ടിലേക്കാണ് ഇന്നലെ ബോംബേറുണ്ടായത്. ഇതുമായി ബന്ധപ്പെട്ടാണ് മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോഴിക്കോട്: പയ്യോളിയിൽ ഇന്നലെ സിപിഎം പ്രവർത്തകന്‍റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ബിജെപി പ്രവർത്തകരായ അക്ഷയ്, അഭിമന്യു, സെന്തിൽ എന്നിവരാണ് കസ്റ്റഡിയിലായത്.

ഇന്നലെ രാത്രിയാണ് സിപിഎം പ്രവർത്തകനായ അയനിക്കാട് ആവിത്താരമേൽ സത്യന്‍റെ വീട്ടിലേക്ക് ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്‍റെ ചില്ലുകൾ തകർന്നു. തുടർന്ന് പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.