ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്നു യുവാക്കളാണ് മരിച്ചത്. ഏലൂര്‍ സ്വദേശി ലിബിന്‍, അരൂര്‍ സ്വദേശി ജിധിന്‍ , മിലന്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എറണാകുളം മെമു ട്രെയിനാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാതയോട് ചേര്‍ന്നായിരുന്നു വിവാഹം നടന്ന വീട്. ഇവിടെനിന്ന് മടങ്ങും വഴിയായിരുന്നു അപകടം.