കോഴിക്കോട്‌: കര്‍ഷകരില്‍ നിന്ന്‌ സംഭരിച്ച പച്ചക്കറി മറിച്ചുവിറ്റതിന്‌ ഹോര്‍ട്ടികോര്‍പിലെ മൂന്ന്‌ ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കോഴിക്കോട്‌ വേങ്ങരി ഗോഡൗണിലെ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഓഫീസര്‍ ബിജീഷ്‌, സൂപ്പര്‍വൈസര്‍ ദില്‍ഷക്‌, തൊഴിലാളിയായ അരവിന്ദാക്ഷന്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.