ബംഗാളിലെ മുര്‍ഷിദാബാദില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. 50 കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏതാനും ദിവസങ്ങള്‍ മാത്രമായ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. ഒരു രോഗിയുടെ ബന്ധുവും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് മരിച്ച മറ്റുള്ളവര്‍.
ആശുപത്രിയിലെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പരിഭ്രാന്തരായ രോഗികളും ബന്ധുക്കളും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ നിന്നും ഫയര്‍ ഫോഴ്സില്‍ നിന്നും മുഖ്യമന്ത്രി പ്രത്യേകം റിപ്പോര്‍ട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
.നവജാത ശിശുക്കളടക്കം നിരവധിപേര്‍ ആശുപത്രിക്കുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി.പുരുഷ ശസ്‌ത്രക്രിയാ വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്..ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
