അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കടബാധ്യത മൂലമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചത്

തെലങ്കാന: കടങ്ങള്‍ വീട്ടാവുന്നതിനപ്പുറം പെരുകിയതോടെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടബാധ്യത മൂലം മൂവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുപ്പതിയിലെ ബിടിആര്‍ കോളനിയില്‍ താമസിക്കുന്ന പൊന്നാത്തോട്ട പുരുഷോത്തമം (37), ഭാര്യ പി പത്മാവതി(32), മകന്‍ പി മനോജ് (11) എന്നിവരാണ് തൂങ്ങി മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍, ഇവരോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പുരുഷോത്തമത്തിന്‍റെ മകള്‍ രക്ഷപ്പെട്ടു. തൂങ്ങി മരിക്കുന്നതായി ഇട്ട കയറിന്‍റെ കുരുക്ക് അഴിഞ്ഞ് പോയതോടെയാണ് മകള്‍ രക്ഷപ്പെട്ടത്. അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കടബാധ്യത മൂലമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശികളായ കുടുംബം തിരുപ്പതിയിലേക്ക് പിന്നീട് താമസം മാറ്റുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം നടത്തുന്ന ക്ഷേത്ര പാചകപ്പുരയിലെ കരാര്‍ ജീവനക്കാരനാണ് പുരുഷോത്തം.