വൈകിയും കുടുംബാ​ഗംങ്ങളെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകർത്ത് അകത്ത് കടന്നെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.    

ചെന്നൈ: എയർ കണ്ടീഷണറിൽനിന്നും ​ഗ്യാസ് ചോർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചെന്നൈ കോയമ്പേട്ടിലെ തിരുവള്ളൂർ നഗരത്തിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. 35 വയസുള്ള കുടുംബനാഥൻ, ഭാര്യ ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്.

വൈകിയും കുടുംബാ​ഗംങ്ങളെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകർത്ത് അകത്ത് കടന്നെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വർഷം മെയ്യിൽ ദില്ലിയിലെ ആദർശ് നഗർ പ്രദേശത്ത് എയർ കണ്ടീഷ്ണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ പത്തും ഒമ്പതും വയസ്സുള്ള കുട്ടികൾ മരിച്ചിരുന്നു.