ദില്ലി: സിനിമാ അവസരം വാഗ്ദാനം ചെയ്ത് ബീഹാറിൽ മോഡലിനെ പീഡിപ്പിച്ചതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത് ദില്ലിയിലെ സരോജിനി നഗറിലാണ് സംഭവം. ചൊവ്വാഴ്ചയാണ് യുവതി തന്നെ മൂന്ന് പേർ ഫ്ലാറ്റിൽ എത്തി പീഡിപ്പിച്ചതായി പൊലീസിനെ അറിയിച്ചത്.
പിടിയിലായവരെ 20 ദിവസം മുമ്പ് യുവതി കണ്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമാ, ടി.വി സീരിയൽ സംവിധായകരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു സംഘം സമീപിച്ചത്.
ദില്ലിയിലെ മാളിൽ വെച്ച് കണ്ട ഇവർ യുവതിയെ പിന്നീട് ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
