ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം നിന്ന് മൂന്ന് പേരെ പൊലീസ് പിടികൂടി. പാങ്ങോട് സ്വദേശി ഷിബു, മുസ്ലീം ലീ​ഗിന്റെ ഒരു പ്രാദേശിക നേതാവും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

തിരുവനന്തപുരം: ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം നിന്ന് മൂന്ന് പേരെ പൊലീസ് പിടികൂടി. പാങ്ങോട് സ്വദേശി ഷിബു, മുസ്ലീം ലീ​ഗിന്റെ ഒരു പ്രാദേശിക നേതാവും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

അതേസമയം കൊലപാതകം നടന്ന വീട്ടിൽ നിന്നും കണ്ടെത്തിയ വിരലടയാളങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേരുടെ വിരലടയാളങ്ങളിലാണ് സംശയം. വീട്ടുകാരുടേത് അല്ലാത്ത ഈ നാല് വിരലടയാളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ. 

മന്ത്രവാദമടക്കമുള്ള ആഭിചാരക്രിയകൾ ചെയ്തിരുന്ന കൃഷ്ണനുമായി ഇടപെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോ​ഗമിക്കുന്നത്. നിധി കണ്ടെത്തി തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാ​ഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ കൃഷ്ണന്റെ വീട്ടിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.