Asianet News MalayalamAsianet News Malayalam

കശ്മീരില്‍ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

three terrorists killed in encounter with army in kashmir
Author
First Published Dec 8, 2016, 10:27 AM IST

ലഷ്ക്കർ ഇ തയ്ബ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ റൈഫിൾ, അനന്ത് നാഗിൽ പരിശോധന നടത്തിയത്. ഹസാൻപുര ഗ്രാമത്തിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യവും ജമ്മു കശ്മീർ പൊലീസും എറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് ഉച്ചക്കാണ് അവസാനിച്ചത്. പരിസരത്തെ വീടുകളിൽ നിന്നും ജനങ്ങളെ പൂ‍ർണ്ണമായും ഒഴിപ്പിച്ചിരുന്നു. അനന്ത് നാഗ്, കുൽഗാം ജില്ലകളിലെ മൊബൈൽ സേവനവും വിച്ഛേദിച്ചു. തീവണ്ടി ഗതാഗതവും ഏറ്റുമുട്ടൽ തുടങ്ങിയ ഉടൻ റദ്ദാക്കി. 

ഇതിനിടെ ജമ്മുകാശ്മീരിലെ പുൽവാമയിലെ ഒരു ബാങ്ക് ഭീകരവാദികൾ കൊള്ളയിടിച്ചു. 13.38 ലക്ഷം രൂപ കൊള്ളയടിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു. കൊള്ളയടിക്കപ്പെട്ടതിൽ 2.23 ലക്ഷം രൂപ അസാധുനോട്ടുകളാണ്. കഴിഞ്ഞ മാസം 21നും ഭീകരവാദികൾ ബാങ്ക് കൊള്ളടയിച്ചിരുന്നു. നഗ്രോദ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണഏജൻസി അന്വേഷണം തുടങ്ങി. കഴിഞ്ഞ 29ന് നടന്ന ആക്രമണത്തിൽ രണ്ട് ഓഫീസർമാരടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios