തൃശ്ശൂര്‍: ഉത്തരവുകള്‍ ലംഘിച്ച് ഡ്രോണ്‍ പറത്തി തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ സ്വദേശി ധീരജ് പള്ളിയലാണ് അറസ്റ്റിലായത്. പോലീസിന്റെയും കലക്ടറുടെയും ഉത്തരവ് ഇയാള്‍ ലംഘിച്ചതിനാണ് കേസ്. സുരക്ഷക്രമീകരണങ്ങളെ കളിയാക്കിയും, ജാമറുകളെ നിര്‍വീര്യമാക്കി എന്ന് അവകാശപ്പെട്ട് ഇയാള്‍ പൂരദിവസം എടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
നേരത്തെ ഡ്രോണ്‍ ഉപയോഗിച്ച് പൂരത്തിന്റെ ചിത്രം എടുക്കുന്നത് പോലീസ് നിരോധിച്ചിരുന്നു. ഹെലിക്യാം മൂലം അപകടം ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്തത്. തൃശ്ശൂര്‍ കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്.
