രണ്ട് ദിവസം മുൻപ് തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചർച്ചയാകും. തൃശൂർ, ചാലക്കുടി, എറണാകുളം, പത്തനംതിട്ട എന്നീ മണ്ഡലങ്ങൾ അടക്കം എട്ട് സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം.

ദില്ലി: എന്‍ഡിഎ മുന്നണിയിലെ ബിജെപിയുമായുള്ള തർക്കം പരിഹരിക്കാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും. ദില്ലിയിൽ അമിത് ഷായുടെ വസതിയിലാകും കൂടിക്കാഴ്ച. 