ആലപ്പുഴ: എൻ ഡി എയിൽ നിന്ന് പുറത്തേക്കെന്ന സൂചന നൽകി ബി.ഡി.ജെഎസ്. അഭിപ്രായം ഇരുമ്പുലക്കയല്ലന്ന് ബിഡിജെഎല് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി വ്യക്തനാക്കി. ജീവിതകാലം മുഴുവൻ എന്‍ഡിഎയില്‍ തുടരാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. എന്‍ഡിഎയിൽ ചേർന്നതോടെ ബിഡിജെഎസിന്‍റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതിൽ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.