'എനിക്കെതിരെ സെര്‍ച്ച് വാറണ്ടുണ്ടായിരുന്നില്ല. എന്നെ അവര്‍ വീട്ടുതടങ്കലിലാക്കി. ഇത് ഭരണഘടനാലംഘനമാണ്. സംസ്ഥാനസര്‍ക്കാരെവിടെ? എന്തടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്? ജയലളിത ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരിതിന് ധൈര്യപ്പെടുമായിരുന്നോ?'-റാവു ചോദിച്ചു. 

ആദായനികുതിവകുപ്പിനെതിരെയായിരുന്നു വിമര്‍ശനങ്ങളെങ്കിലും തമിഴ്‌നാട് മുന്‍ചീഫ് സെക്രട്ടറി പി രാമമോഹനറാവു ഉന്നം വെച്ചത് കേന്ദ്രസര്‍ക്കാരിനെയായിരുന്നെന്ന് വ്യക്തം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമുള്‍പ്പടെ തന്നെ പിന്തുണച്ച രാഷ്ട്രീയനേതാക്കള്‍ക്കെല്ലാം നന്ദി പറഞ്ഞ റാവു പക്ഷേ സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

എന്നാല്‍ പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമോ എന്ന കാര്യം വ്യക്തമാക്കാന്‍ റാവു തയ്യാറായില്ല. റെയ്‌ഡോ റാവുവിന്റെ പ്രതികരണമോ സംബന്ധിച്ച് പാര്‍ട്ടിയോ സംസ്ഥാനസര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. റാവുവിന്റെയും മകനുള്‍പ്പടെ ബന്ധുക്കളുടെയും വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും രേഖകള്‍ ആദായനികുതിവകുപ്പ് പരിശോധിച്ചു വരികയാണ്. പിടുസി