കൊച്ചി: പോലീസ് ആസ്ഥാനത്ത് ടോമിന്‍ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത്, പൊലീസുകാരുടെ കൂട്ടസ്ഥലം മാറ്റം എന്നിവ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തങ്കച്ചങ്കരിയെ ന്യായീകരിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 

തച്ചങ്കരിയുടെ നിയമനത്തില്‍ അപാകതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്നും തച്ചങ്കരി ഫയല്‍ കടത്തിയെന്ന് ആരോപണവും സര്‍ക്കാര്‍ തള്ളിയിരുന്നു. നേരത്തെയും തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.